പരിയാരം : അംഗീകാരം ലഭിച്ചാല്‍ മാത്രം പ്രവേശനം
കണ്ണൂര്‍ : പരിയാരം മെഡിക്കല്‍ കോളേജിലെ കോഴ്സുകള്‍ക്ക് സ്ഥിരാംഗീകാരം ലഭിച്ചാല്‍ മാത്രമേ പുതിയ ബാച്ചിന് പ്രവേശനം നടത്താനാവൂ എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഒക്ടോബര്‍ 21 ശനിയാഴ്ചയും പരിയാരത്ത് പുതിയ ബാച്ചിന്റെ പ്രവേശനം നടന്നില്ല. എന്നാല്‍ കൗണ്‍സലിംഗ് നടക്കുന്നുണ്ട്. പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധിച്ച് സ്ഥിരാംഗീകാരത്തിന് ശുപാര്‍ശ ചെയ്താല്‍ മാത്രമേ പുതിയ ബാച്ചിന്റെ പ്രവേശനം നടത്തുകയുള്ളു എന്നാണ് പ്രിന്‍സിപ്പല്‍ ശിവരാമകൃഷ്ണപിള്ള വ്യക്തമാക്കിയത്.
തങ്ങള്‍ക്ക് സ്ഥിരാംഗീകാരം കിട്ടാതെ പുതിയ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ സമരത്തിന് കോളേജ് സ്റാഫ് അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചു.












Click it and Unblock the Notifications