കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
എസ്ബിടി വെബ്സൈറ്റിലൂടെ പൂജയ്ക്ക് രജിസ്ട്രേഷന്‍
തിരുവനന്തപുരം : തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉദയാസ്തമനപൂജയുടെ രജിസ്ട്രേഷന്‍ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ വെബ്സൈറ്റിലൂടെ നടത്താം.
പൂജയ്ക്കുള്ള 5,000 രൂപ ബാങ്കില്‍ നേരിട്ടോ ഡ്രാഫ്റ്റ് മുഖേനയോ അടയ്ക്കാം. ഉദയാസ്തമനപൂജയ്ക്ക് രജിസ്റര്‍ ചെയ്യാന്‍ നല്ല തിരക്കുണ്ടാവുമെന്നതിനാല്‍ വിദൂരസ്ഥലങ്ങളിലെ ഭക്തജനങ്ങള്‍ക്ക് വെബ്സൈറ്റിലൂടെയുള്ള രജിസ്ട്രേഷന്‍ സൗകര്യപ്രദമായിരിക്കും.
ഇതിന് പ്രത്യേക ഫീസ് ബാങ്ക് ഈടാക്കുന്നില്ല. പ്രസാദം ക്ഷേത്രത്തില്‍ നിന്നും എത്തിക്കുകയും ചെയ്യും.