കോളേജ് യൂണിയന്‍ തിര. എസ്എഫ്ഐ ക്ക് ജയം
തിരുവനന്തപുരം : കേരള സര്‍വകലാശാലയുടെ കോളേജുകളിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ മുന്നണിക്ക് മികച്ച വിജയം.
തിരുവനന്തപുരം ജില്ലയില്‍ എട്ട് കോളേജുകളാണ് മുന്നണി പിടിച്ചടക്കിയത്. രണ്ടെണ്ണം എബിവിപിയും രണ്ടെണ്ണം കെഎസ്യു വും നേടി.
കൊല്ലത്തെ ഒമ്പത് കോളേജുകളില്‍ എസ്എഫ്ഐ- എഐഎസ് എഫ് സഖ്യം വിജയിച്ചു. കൊട്ടിയം എന്‍എസ്എസ് കോളേജ് യൂണിയന്‍ എബിവിപി നേടി. മൂന്ന് കോളേജുകളില്‍ കെഎസ്യു വിജയിച്ചു.
ആലപ്പുഴയിലും എസ്എഫ്ഐ മുന്നണിക്കാണ് ആധിപത്യം. ഇവിടെ മുന്നണി ആറ് യൂണിയനുകള്‍ കരസ്ഥമാക്കിയപ്പോള്‍ കെഎസ്യുവിന് രണ്ടും എബിവിപിക്കും ഒന്നും ലഭിച്ചു. പത്തനംതിട്ട ജില്ലയിലെ കോളേജുകളില്‍ എബിവിപിയും കെഎസ്യുവുമാണ് വിജയം നേടിയത്.


Click it and Unblock the Notifications