ജീപ്പില്‍ നിന്നും തെറിച്ച് വീണ കുഞ്ഞ് മരിച്ചു
കൊച്ചി : ജീപ്പില്‍ നിന്നും തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു.
ഉദയനാപുരം എളംതുരുത്ത് ഷാജിയുടെയും സബിതയുടെയും മകന്‍ അദില്‍ മുഹമ്മദാണ് മരിച്ചത്. ഒക്ടോബര്‍ 18 ബുധനാഴ്ച വൈകുന്നേരം വൈക്കത്തിനടുത്ത് വച്ചായിരുന്നു അപകടം.
വളവ് തിരിഞ്ഞ ജീപ്പ് ഗട്ടര്‍ ഒഴിവാക്കാന്‍ വെട്ടിത്തിരിച്ചപ്പോള്‍ പിന്നിലിരിക്കുകയായിരുന്ന സബിതയും കുഞ്ഞും തെറിച്ചുപോകുകയായിരുന്നു. സബിത എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications