വിമാനത്താവളത്തില്‍ ഭക്ഷണത്തിന് തീവില
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഭക്ഷണത്തിന് തീവില. വിമാനത്താവളത്തില്‍ റസ്റ്റോറന്റ് നടത്താന്‍ അനുമതിയുള്ള സ്വകാര്യ ഹോട്ടലാണ് ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത്. കാപ്പിയ്ക്ക് 60 രൂപ, മസാലദോശയ്ക്ക് 100 രൂപ , രണ്ട് ഇഡലി അടങ്ങിയ സെറ്റിന് 90 രൂപ എന്നിങ്ങനെയാണ് ഇവിടെ വില ഈടാക്കുന്നത്. ഇതിനെതിരേ യാത്രക്കാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയൊന്നുമുണ്ടായിട്ടില്ല.
വന്‍കിട ഹോട്ടല്‍ ശൃംഖലയായ ഒബ്റോയിയാണ് ആഭ്യന്തര ടെര്‍മിനലില്‍ റസ്റ്റോറന്റ് നടത്തുന്നത്. രാജ്യാന്തര ടെര്‍മിനലില്‍ റസ്റ്റോറന്റ് നടത്താന്‍ ഒബ്റോയി ഗ്രൂപ്പിന് നല്‍കിയ അനുമതി പുന:പരിശോധിക്കാന്‍ ഹൈക്കോടതി വിമാനത്താവള അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യാന്തര ടെര്‍മിനലില്‍ റസ്റ്റോറന്റ് നടത്താന്‍ ഒബ്റോയ് ഗ്രൂപ്പ് കൂടിയ തുക ക്വാട്ട് ചെയ്തിട്ടും അവര്‍ക്കു തന്നെ അനുമതി നല്‍കുന്നതിനാണ് വിമാനത്താവളക്കമ്പനിയുടെ നീക്കം. ഇതിനെതിരേ എറണാകുളത്തെ പ്രസിഡന്‍സി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിന്മേല്‍ ടെന്‍ഡര്‍ നടപടികള്‍ ആവര്‍ത്തിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
റസ്റ്റോറന്റിലെ തീവില മൂലം എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും പുറമേ നിന്നാണ് യാത്രക്കാര്‍ക്ക് ഭക്ഷണമെത്തിക്കുന്നത്.
അമിതമായി വില ഈടാക്കുന്ന റസ്റ്റോറന്റ് അധികൃതരുടെ നടപടിക്കെതിരേ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എ .സി. ജോസ് എം പി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും മുഖ്യമന്ത്രിക്കും സന്ദേശമയച്ചു.
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ ഈടാക്കുന്നതിന്റെ 300 ഇരട്ടിയാണ് നെടുമ്പാശേരിയില്‍ ഭക്ഷണസാധനങ്ങള്‍ക്ക് ഈടാക്കുന്നതെന്ന് എ സി ജോസ് എം പി ചൂണ്ടിക്കാട്ടി. ആഭ്യന്തര ടെര്‍മിനലില്‍ എത്തുന്ന യാത്രക്കാര്‍ മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ പകല്‍ക്കൊള്ളയ്ക്ക് വഴങ്ങുകയാണ്. റസ്റ്റോറന്റിലെ ഭക്ഷണസാധനങ്ങളുടെ വില മറ്റ് വിമാനത്താവളങ്ങലിലേതിന് ആനുപാതികമായി നിശ്ചയിക്കാനും, ആഭ്യന്തര ടെര്‍മിനലിലെ അറൈവല്‍, ഡിപാര്‍ച്ചര്‍ ലോഞ്ചുകളില്‍ ചായയും കാപ്പിയും നാല് രൂപയ്ക്ക് ലഭ്യമാക്കാന്‍ വെണ്ടിംഗ് യന്ത്രങ്ങള്‍ സജ്ജമാക്കാനും വിമാനത്താവളക്കമ്പനി നടപടിയെടുക്കണമെന്ന് ജോസ് നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications