തുലാമാസ പൂജകള്‍ക്കു ശേഷം ശബരിമല നടയടച്ചു
പത്തനംതിട്ട: തുലാമാസത്തെ സമാപന പൂജകള്‍ക്കു ശേഷം ശബരിമല നട ഒക്ടോബര്‍ 21 ശനിയാഴ്ച രാത്രി അടച്ചു.
നടയടക്കുന്നതിനു മുമ്പായി ശബരിഗിരീശന് ലക്ഷാര്‍ച്ചനയും കളാഭിഷേകവും നടന്നു. തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി ജി.പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ചിത്തിര അത്ത തിരുനാള്‍ ആഘോഷങ്ങള്‍ക്കായി ഒക്ടോബര്‍ 25 ബുധനാഴ്ച നട വീണ്ടും തുറക്കും. വ്യാഴാഴ്ച നടയടക്കും.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തി വി.പി.ശംഭു വാദ്യാര്‍ നമ്പൂതിരി ശനിയാഴ്ച സന്നിധാനത്തെത്തി തൊഴുതു.












Click it and Unblock the Notifications