കൊച്ചിയില്‍ ട്രേഡ് സെന്റര്‍ വരുന്നു
കൊച്ചി : നഗരത്തിലെ പ്രമുഖ വാണിജ്യ മണ്ഡലമായ എറണാകുളം ചേമ്പര്‍ ഓഫ് കോമേഴ്സ് രാജ്യാന്തര നിലവാരത്തില്‍ കേരള ട്രേഡ് സെന്റര്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു.
ചേംബറിന്റെ സുവര്‍ണജൂബിലി സ്മാരകമായാണ് ട്രേഡ് സെന്റര്‍ നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ചേംബറിന്റെ പുതിയ പ്രസിഡന്റ് കെ. എന്‍. മര്‍സൂക്ക് ഒക്ടോബര്‍ 21 ശനിയാഴ്ച വാര്‍ത്താലേഖകരെ അറിയിച്ചു.
വിദേശ കമ്പോളത്തെ കുറിച്ചുള്ള അറിയിപ്പുകള്‍, കമ്പോള നിലവാരം, കയറ്റുമതി നിയമങ്ങളും സമ്പ്രദായങ്ങളും, നിയമസഹായം, വിദേശ പങ്കാളിത്തം, സാങ്കേതിക വിദ്യാ കൈമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രം ശ്രദ്ധ പതിപ്പിക്കുമെന്ന് മര്‍സൂക്ക് പറഞ്ഞു.
ഓഫീസുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, വീഡിയോ കോണ്‍ഫറന്‍സിംഗ്, സ്ഥിരം പ്രദര്‍ശന നഗരി, വിപുലമായ കമ്പ്യൂട്ടര്‍ ശൃംഖല എന്നിവ ഉള്‍പ്പെടുത്തിയാണ് സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത്.
ചേംബറിന്റെ സുവര്‍ണ്ണ ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് മര്‍സൂക്ക് അറിയിച്ചു. വില്‍പ്പന നികുതി ഏകീകരണം കുറ്റമറ്റ രീതിയില്‍ നടപ്പാക്കണമെന്ന് മര്‍സൂക്ക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications