ഇന്തോ-പാക് യുദ്ധം അമേരിക്ക ഒഴിവാക്കിയെന്ന്
വാഷിംഗ്ടണ്‍ : 1999ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കുമായിരുന്ന ഒരു വന്‍ യുദ്ധം അമേരിക്ക ഇടപെട്ട് ഒഴിവാക്കിയതായി ക്ലിന്റണ്‍ന്റെ സുരക്ഷാ ഉപദേശകന്‍ സാമുവല്‍ ബര്‍ജര്‍ അവാകാശപ്പെട്ടു.
ആണവായുധങ്ങള്‍ കൈവശമുള്ള ഇന്ത്യയും പാകിസ്ഥാനും അന്ന് വിനാശകരമായ ഒരു യുദ്ധത്തിന്റെ വക്കിലായിരുന്നെന്നും അമേരിക്കയുടെ നയതന്ത്രപരമായ ഇടപെടലുകള്‍ കൊണ്ടാണ് യുദ്ധം ഒഴിവായതെന്നും ബര്‍ജര്‍ അവകാശപ്പെട്ടു.
ഒക്ടോബര്‍ 20 വെള്ളിയാഴ്ച ജോര്‍ജ്ജ് ടൗണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് വിദേശനയത്തെ പറ്റി സംസാരിക്കവെയാണ് ബര്‍ജര്‍ ഇത് വെളിപ്പെടുത്തിയത്. ഇന്ത്യയിലും പാകിസ്ഥാനിലും പശ്ചിമേഷ്യയിലും വടക്കന്‍ അയര്‍ലണ്ടിലും സമാധാനത്തിനായി അമേരിക്ക അക്ഷീണം പ്രവര്‍ത്തിച്ചുവെന്നും ബര്‍ജര്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications