മാരുതി വാങ്ങാന്‍ ജനറല്‍ മോട്ടോഴ്സ്
ബീജിംഗ്: ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സ് മാരുതി ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാണ കമ്പനിയായ മാരുതി ഉദ്യോഗ് ലിമിറ്റഡ് ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു.
കേന്ദ്രസര്‍ക്കാര്‍ തങ്ങളെ സമീപിച്ചാല്‍ മാരുതിയുടെ ഓഹരികള്‍ ഏറ്റെടുക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്ന് ഒക്ടോബര്‍ 22 ഞായറാഴ്ച ജനറല്‍ മോട്ടോഴ്സ് വക്താവ് അറിയിച്ചു. ഏഷ്യാ പസിഫിക് മേഖലയില്‍ തങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജനറല്‍ മോട്ടോഴ്സ് മാരുതിയില്‍ താത്പര്യം പ്രകടിപ്പിക്കുന്നത്. ഇക്കാര്യത്തിന് മാരുതിയുടെ നിയന്ത്രണം ഏറ്റവും സഹായകമാകുമെന്നാണ് ജനറല്‍ മോട്ടോഴ്സ് കണക്കു കൂട്ടുന്നത്.
എന്നാല്‍ ഇതിന് തങ്ങളായി മുന്‍കൈയ്യെടുക്കില്ലെന്നും ജനറല്‍ മോട്ടോഴ്സ് വക്താവ് അറിയിച്ചു.
1981 ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായി പ്രവര്‍ത്തനമാരംഭിച്ച മാരുതി 1982 മുതല്‍ ജപ്പാനിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ സുസുക്കി മോട്ടോഴ്സുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
കൊറിയന്‍ കാര്‍ കമ്പനിയായ ദെയ്വൂ മോട്ടോഴ്സ് ഏറ്റെടുക്കാനും ജനറല്‍ മോട്ടോഴ്സ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications