അരുന്ധതി റോയി കോടതി വിധി ചോദ്യം ചെയ്യുന്നു
ദില്ലി : സര്‍ദാര്‍ സരോവര്‍ ഡാമിന്റെ പണി തുടങ്ങാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധിയെ അരുന്ധതി റോയി ചോദ്യം ചെയ്യുന്നു.
വിശദമായ സര്‍വെയോ പഠനമോ നടത്താതെയാണ് പണി തുടരാന്‍ കോടതി അനുമതി നല്‍കിയതെന്ന് ബുക്കര്‍ സമ്മാന ജേതാവും ഡാം വിരുദ്ധ പ്രവര്‍ത്തകയുമായ അരുന്ധതി റോയി ആരോപിച്ചു.
ഒക്ടോബര്‍ 22 ഞായറാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെയാണ് അരുന്ധതി കോടതി വിധിയെ വിമര്‍ശിച്ചത്. മൂന്നംഗ ബഞ്ചിന്റെ വിധിയോട് ജസ്റിസ് എസ്.പി. ബറൂച വിയോജിച്ചത് കീഴ്വഴക്കങ്ങള്‍ ലംഘിക്കച്ചതായിരുന്നു വിധിയെന്നുള്ളതിന്റെ തെളിവാണെന്ന് അരുന്ധതി പറഞ്ഞു.
ഡാം പണിയുന്നത് അവിടെയുള്ള ജനങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന വസ്തുത പോലും കോടതി കണക്കിലെടുത്തില്ലെന്ന് അരുന്ധതി റോയി കുറ്റപ്പെടുത്തി.












Click it and Unblock the Notifications