കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവ: ബി ജെ പി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കും

  • By Staff
Google Oneindia Malayalam News

പനാജി: ഗോവയില്‍ ബി ജെ പി പുതിയ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കും. ഒക്ടോബര്‍ 21 ശനിയാഴ്ച ഫ്രാന്‍സിസ്കോ സര്‍ഡീന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ബി ജെ പി അടുത്ത നീക്കത്തിനായി കേന്ദ്രനേതൃത്വത്തെ സമീപി ച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് കേന്ദ്ര നേതൃത്വം അനുവാദം നല്‍കിയതായി സംസ്ഥാന നേതാക്കള്‍ അറിയിച്ചു.

സംസ്ഥാന നേതാക്കള്‍ ഒക്ടോബര്‍ 22 ഞായറാഴ്ച സംസ്ഥാന ഗവര്‍ണര്‍ മുഹമ്മദ് ഫസലിനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കും.

കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയ ഒമ്പത് എം എല്‍ എ മാര്‍ ബി ജെ പിയില്‍ ചേര്‍ന്നതോടെ 40 അംഗ നിയമ സഭയില്‍ ബി ജെ പി ക്ക് 18 അംഗങ്ങള്‍ ആയി. ഇതോടൊപ്പം മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയിലെ രണ്ടംഗങ്ങളും ഒരു സ്വതന്ത്രനും ബി ജെ പി യെ പിന്തുണയ്ക്കും. ഭരിക്കാനാവശ്യമായ 21 അംഗങ്ങളുടെ പിന്തുണ ഇതോടെ ബി ജെ പി ക്ക് ലഭ്യമാകും.

ബി ജെ പിയിലെ 18 അംഗങ്ങള്‍ യോഗം ചേര്‍ന്ന് മനോഹര്‍ പരുലേകറിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X