ഗോവ: സര്‍ഡീന രാജി വയ്ക്കാന്‍ വിസമ്മതിച്ചു
പനാജി: ഗോവന്‍ മുഖ്യമന്ത്രി ഫ്രാന്‍സിസ്കോ സര്‍ഡീന രാജി വയ്ക്കാന്‍ വിസമ്മതിച്ചു. ബി ജെ പി പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് സര്‍ഡീന മന്ത്രി സഭ ന്യൂനപക്ഷമാണിപ്പോള്‍. താന്‍ രാജിവയ്ക്കില്ലന്നുെം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നും ഒക്ടോബര്‍ 22 ഞായറാഴ്ച സര്‍ഡീന അറിയിച്ചു.
തനിക്ക് മതിയായ ഭൂരിപക്ഷമുണ്ടെന്നും അതിനാല്‍ രാജിവയ്ക്കേണ്ട കാര്യമില്ലെന്നുമുള്ള നിലപാടിലാണ് സര്‍ഡീന. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് സര്‍ക്കാര്‍ കരകയറുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഒക്ടോബര്‍ 21 ഞായറാഴ്ച സര്‍ഡീനയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാരില്‍ നിന്ന് ബി ജെ പി പിന്‍വാങ്ങിയിരുന്നു. കൂറുമാറി ബി ജെ പിയില്‍ ചേര്‍ന്ന ഒമ്പത് കോണ്‍ഗ്രസ് അംഗങ്ങളുടെ സഹായത്തോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നീക്കത്തിലാണ് ബി ജെ പി. ഇതിനായി ബി ജെ പി നേതൃത്വം ഇന്ന് സംസ്ഥാന ഗവര്‍ണറെ കാണാനിരിക്കെയാണ് സര്‍ഡീന തന്റെ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ മാതൃസംഘടനയായ കോണ്‍ഗ്രസിലേയ്ക്കു തന്നെ തിരിച്ചു പോകുമോയെന്ന ചോദ്യത്തിന് തന്റെ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്ന് സര്‍ഡീന മറുപടി നല്‍കി.












Click it and Unblock the Notifications