കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് പട്ടാളം ഇന്ത്യനതിര്‍ത്തിയിലേയ്ക്ക്?

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: ഇന്ത്യയുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തി ലക്ഷ്യമാക്കി പാക് പട്ടാള നിര നീങ്ങിയതായി പാകിസ്ഥാന്‍ പത്രമായ ദി നേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒമ്പത് യൂണിറ്റ് പാക് പട്ടാള നിരയാണ് ഇന്ത്യയുടെ അതിര്‍ത്തി ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 19 വ്യാഴാഴ്ചയാണ് സേനാനീക്കം ആരംഭിച്ചതെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ദി നേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. തികച്ചും അസാധാരണമായ നീക്കം എന്നാണ് പത്രം ഈ സൈനിക നടപടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു മുന്നറിയിപ്പും കൂടാതെയാണ് പാക് പട്ടാളം ഈ നീക്കം നടത്തിയിരിക്കുന്നത്.

പ്രതിരോധപരമായ നീക്കമാണിതെന്നുംഅതിര്‍ത്തിക്കപ്പുറത്തു നിന്നും ആക്രമണ ഭീഷണി തള്ളിക്കളയാനാവില്ലെന്നും പാക് സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.

വേണ്ടി വന്നാല്‍ ഇന്ത്യയ്ക്കെതിരേ അണ്വായുധം പ്രയോഗിക്കാനും പാകിസ്ഥാന്‍ മടിക്കില്ലെന്ന പാക് പട്ടാള ഭരണാധികാരി ജനറല്‍ പര്‍വേസ് മുഷറഫിന്റെ അടുത്തകാലത്തെ പ്രസ്താവനയെയും പാക് പത്രം ഉദ്ധരിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X