പാസ്വാന്റെ പാര്‍ട്ടി നവംബര്‍ 28ന്
ലക്നോ: കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പുമന്ത്രി രാംവിലാസ് പാസ്വാന്‍ രൂപീകരിക്കുന്ന പാര്‍ട്ടി നവംബര്‍ 28ന് നിലവില്‍ വരും.
ഉത്തര്‍പ്രദേശിലെ ദളിത് സേന സംഘടിപ്പിച്ച ജനശക്തി റാലിയെ അഭിസംബോന ചെയ്യുവെ പാസ്വാന്‍ തന്നെ അറിയിച്ചതാണ് ഇക്കാര്യം.
നവംബര്‍ 23ന് പാര്‍ട്ടി രൂപീകരിക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പും റംസാന്‍ നോമ്പാചരണവും വരുന്നതിനാലാണ് പാര്‍ട്ടി രൂപീകരണ തീയതി മാറ്റിയത് - പാസ്വാന്‍ പറഞ്ഞു.
ഐക്യ ജനതാദള്‍ ഒരു മുങ്ങുന്ന കപ്പലാണെന്ന് വിശേഷിപ്പിച്ച പാസ്വാന്‍ ചില നേതാക്കള്‍ ഒരു ദേശീയ പാര്‍ട്ടിയെ സംസ്ഥാന പാര്‍ട്ടിയാക്കി മാറ്റിയെന്ന് ആരോപിച്ചു.












Click it and Unblock the Notifications