പ്രധാനമന്ത്രി ദില്ലിയിലേക്ക് തിരിച്ചു
മുംബൈ: കാല്‍മുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയ വിട്ട പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ദില്ലിയിലേക്ക് തിരിച്ചുപോയി. ദീപാവലിക്ക് മുമ്പ് ദില്ലിയിലെ വീട്ടിലെത്തണമെന്ന തന്റെ ആഗ്രഹം സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം ആശുപത്രിയില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഞാന്‍ പൂര്‍ണമായും വേദനയില്‍ നിന്നും മോചിതനായിക്കഴിഞ്ഞുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. വാജ്പേയി ഇന്നാണ് ആശുപത്രി വിട്ടത്. ദില്ലിയിലെത്തി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എന്റെ ദൈനംദിന പ്രവൃത്തികളിലേര്‍പ്പെടാന്‍ കഴിയുമെന്ന് അവര്‍ ഉറപ്പു തന്നിട്ടുണ്ട് - വാജ്പേയി പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഡോ. ചിത്തരഞ്ജന്‍ റണാവത്തിന്റെ ഉപദേശപ്രകാരമാണ് താന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്ന് അദ്ദേഹം പറഞ്ഞു.
താന്‍ ആശുപത്രിയിലുണ്ടായിരുന്ന 12 ദിവസങ്ങളിലും തന്നെ പരിചരിച്ച ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍മാരോടും നഴ്സുമാരോടും മറ്റു ജീവനക്കാരോടും അദ്ദേഹം നന്ദി പറഞ്ഞു. ആശുപത്രി ചെയര്‍മാന്‍ കെ.എം. ഖേര്‍ദയെ പ്രത്യേകം വിളിച്ചു വരുത്തി വാജ്പേയി നന്ദി അറിയിക്കുകയും ചെയ്തു.
ആശുപത്രി വിടുന്നതിനു മുമ്പ് വാജ്പേയി ആശുപത്രിയുടെ ഡയറക്ടര്‍മാരുമായും മുതിര്‍ന്ന ഡോക്ടര്‍മാരുമായും സംഭാഷണം നടത്തി.












Click it and Unblock the Notifications