ജീപ്പും ബസും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു
മലപ്പുറം : വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന ജീപ്പും ബസും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകള്‍ മരണമടഞ്ഞു.
ഒക്ടോബര്‍ 22 ഞായറാഴ്ച മലപ്പുറം മഞ്ചേരി റോഡില്‍ ഇരുമ്പഴിയില്‍ വച്ചാണ് അപകടമുണ്ടായത്. മരിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരിയില്‍ നിന്നും വരികയായിരുന്ന ജീപ്പാണ് അപകടത്തില്‍ പെട്ടത്.












Click it and Unblock the Notifications