യൂസേഴ്സ് ഫീക്കെതിരെ വിമാനത്താവള ഉപരോധം
കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിലെ യൂസേഴ്സ് ഫീ പിരിവിനെതിരെ പ്രവാസി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിമാനത്താവളം ഉപരോധിച്ചു.
ഒക്ടോബര്‍ 22 ഞായറാഴ്ചയാണ് പ്രകടമായി എത്തിയ പ്രവാസി കൗണ്‍സില്‍ പ്രവര്‍ത്തകര്‍ കോഴിക്കോട് വിമാനത്താവളം ഉപരോധിച്ചത്.
അന്യായമായ വിമാനക്കൂലി വര്‍ദ്ധനവ് നിര്‍ത്തുക, കോഴിക്കോട് വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് അന്താരാഷ്ട്ര പദവി നല്‍കുക, ഇക്കൊല്ലം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ഹജ് സര്‍വീസ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രവാസി കൗണ്‍സില്‍ ഉന്നയിച്ചു.












Click it and Unblock the Notifications