കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനന്തവാടിയില്‍ ബസ് പുഴയില്‍ വീണ് ഒമ്പത് മരണം

  • By Staff
Google Oneindia Malayalam News

കോഴിക്കോട് : വയനാട് മാനന്തവാടിക്കടുത്ത് സ്വകാര്യ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു.

ഒക്ടോബര്‍ 22 ഞായറാഴ്ച രാവിലെ പനമരത്തു നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് മാനന്തവാടി ഹൈസ്കൂളിന് സമീപം പുഴയിലേക്ക് മറിഞ്ഞത്.

എട്ട് പുരുഷന്മാരും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചതെന്ന് കരുതപ്പെടുന്നു. മരിച്ചവരില്‍ ആലുവ സ്വദേശി ജോര്‍ജ്ജ്, അബ്ദൂല്‍ മജീദ് , പാണാവ് സതീഷ്, നാല് വയസ്സുകാരി ലുബ്ന എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങള്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരണമടഞ്ഞവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗുരുതരമായി പരിക്കേറ്റ 15 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മറ്റൊരു വാഹനത്തിന് ഇടം കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ ടെലിഫോണ്‍ കേബിള്‍ കുഴിയില്‍ ടയര്‍ താഴ്ന്ന് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. ശക്തമായ മഴ പെയ്തിരുന്നതിനാല്‍ പുഴയില്‍ നിറയെ വെള്ളമുണ്ടായിരുന്നു. ബസ് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിപ്പോയി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X