Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം കരടുപദ്ധതി: ചര്‍ച്ച പൂര്‍ത്തിയായി

തിരുവനന്തപുരം: സിപിഎം നയങ്ങളില്‍ ഭേദഗതി വരുത്താനുള്ള കരടു പരിപാടിയിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയായി. എകെജി സെന്ററില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍ ഒമ്പതു മണിക്കൂറും പത്തു മിനിറ്റുമാണ് കരടു പരിപാടിയിന്മേല്‍ ചര്‍ച്ച നടന്നത്.

സമ്മേളന സ്ഥലത്തു വെച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി അറിയിച്ചതാണ് ഇക്കാര്യം. ആവശ്യമെങ്കില്‍ വോട്ടെടുപ്പ് നടത്തി സമ്മേളനം ഒക്ടോബര്‍ 23ന് തിങ്കളാഴ്ച പരിപാടിക്ക് അന്തിമരൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

249 ഭേദഗതികളും രണ്ടു നിര്‍ദ്ദേശങ്ങളുമുള്ളതാണ് കരടു പരിപാടി. സിപിഎമ്മിന് ഭരണത്തില്‍ പങ്കാളിയാകാന്‍ അനുമതി നല്‍കുന്ന ഭേദഗതിയും ഇതില്‍ പെടും.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 401 പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഹാണ് ഒക്ടോബര്‍ 21ന് ശനിയാഴ്ച കരടു പരിപാടി സമ്മേളനത്തില്‍ അവതരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+