പ്രളയം ദേശീയ ദുരന്തമായി പരിഗണിക്കണം : സിപിഎം
തിരുവനന്തപുരം : സംസ്ഥാനങ്ങളിലെ പ്രളയം ദേശീയ ദുരന്തമായി പരിഗണിച്ച് സഹായം നല്‍കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
പശ്ചിമബംഗാളിന് നല്‍കിയ പ്രളയദുരിതാശ്വാസ സഹായധനം പരിമിതമാണെന്ന് ഒക്ടോബര്‍ 22 ഞായറാഴ്ച ബംഗാളിലെ പ്രളയത്തെക്കുറിച്ച് പ്രമേയം അവതരിപ്പിച്ചുകൊണ്ട് സിപിഎം പ്രത്യേക സമ്മേളനം അഭിപ്രായപ്പെട്ടു.
ഏകദേശം 1,200 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടില്ലെന്ന് പ്രമേയം കുറ്റപ്പെടുത്തി. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസനടപടികളെ സമ്മേളനം അഭിനന്ദിച്ചു.












Click it and Unblock the Notifications