സംസ്ഥാന ഭരണത്തില്‍ ഇടപെടുന്നത് അപകടം
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ ഭരണത്തില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഇടപെടുന്നത് അപകടകരമായ പ്രവണതയാണെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ.
ജനാധിപത്യ-ഫെഡറല്‍ സമ്പ്രദായത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ രീതിയിലുള്ള വില്‍പന നികുതി സമ്പ്രദായം കൊണ്ടുവരാനും സംസ്ഥാനങ്ങളുടെ പട്ടികയിലുള്ള വിനോദ നികുതി കണ്‍കറന്റ് പട്ടികയിലേക്ക് മാറ്റാനും ഉള്ള കേന്ദ്രത്തിന്റെ ശ്രമങ്ങള്‍ എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് ഗൗഡ പറഞ്ഞു.
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനത്തിനു മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തണമെങ്കില്‍ വീണ്ടും ഭരണഘടനാ അസംബ്ലി വിളിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേവ ഗൗഡ ഇന്ന് ദില്ലിക്ക് തിരിച്ചുപോകും.












Click it and Unblock the Notifications