Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ അപമാനിച്ചു

വര്‍ക്കല: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ പട്ടാപ്പകല്‍ അപമാനിച്ചു. നെടുങ്ങണ്ട എസ് എന്‍ വി ഹയര്‍ സെക്കന്‍ഡരി സ്കൂളില്‍ ഒക്ടോബര്‍ 17 ചൊവാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ഉച്ചയ്ക്ക് ഊണു കഴിച്ച ശേഷം കൈ കഴുകാനായി ക്ലാസ് മുറിക്ക് പുറത്തിറങ്ങുമ്പോള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ വരാന്തയില്‍ വച്ച് അതിക്രമമുണ്ടാകുകയായിരുന്നു. കുട്ടിയെ തള്ളി ചുമരിനോട് ചേര്‍ത്തു വച്ചതിനു ശേഷം അക്രമികളായ വിദ്യാര്‍ത്ഥികള്‍ കുട്ടിയെ ഉപദ്രവിച്ചു.

നീചമായ ഈ പ്രകടനം നടക്കുമ്പോള്‍ സ്കൂള്‍ കോമ്പൗണ്ടില്‍ മറ്റു കുട്ടികള്‍ കാഴ്ച കണ്ടു രസിക്കും പോലെ പ്രതികരണ ശേഷിയില്ലാതെ നില്‍ക്കുകയായിരുന്നു. ഒരു വിധം അക്രമിസംഘത്തിന്റെ പിടിയില്‍ നിന്നു കുതറിമാറിയ വിദ്യാര്‍ത്ഥിനി നിലവിളിച്ചു കൊണ്ട് ടീച്ചേഴ്സ് റൂമിലേയ്ക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.

വിദ്യാര്‍ത്ഥിനിയുടെ രക്ഷാകര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ അഞ്ചു തെങ്ങ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്യുകയും പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു. അക്രമിസംഘത്തിലെ ഏഴു വിദ്യാര്‍ത്ഥികളെ പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി തിരിച്ചറിഞ്ഞു. അവരുടെ പേരില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+