വിഷമദ്യം കഴിച്ച് പത്ത് പേര്‍ മരിച്ചു
കൊല്ലം: ചാത്തന്നൂരിനടുത്ത് കല്ലുവാതുക്കല്‍ വ്യാജ വിഷമദ്യം കഴിച്ച് ഒരു സ്ത്രീയുള്‍പ്പെടെ പത്ത് പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ ഗുരുതരമായ നിലയില്‍ ആശുപത്രിയിലാണ്. വിഷമദ്യം കഴിച്ചവരില്‍ രണ്ട് പേര്‍ ഒക്ടോബര്‍ 21 ശനിയാഴ്ച തന്നെ മരിച്ചിരുന്നു. ബാക്കി എട്ടു പേര്‍ ഒക്ടോബര്‍ 22 ഞായറാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് മരണമടയുകയായിരുന്നു.
ഇത് വരെ പതിനഞ്ചോളം പേരെ ഗുരുതരമായ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്, കൂടുതല്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. ദുരന്തത്തിനിരയായവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. കൂടുതല്‍ ആളുകള്‍ ഉണ്ടാകാമെന്ന് പൊലീസ് അറിയിച്ചു.
മരിച്ചവരില്‍ ആറ് പേരെ ഇതു വരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രഭാകരന്‍(56), കൗസല്യ(65), ഭാസ്കരന്‍( 52), പൊടിയന്‍(60), ഗിരീഷ് (27) , ശശി എന്നിവരാണ് തിരിച്ചറിയപ്പെട്ടത്. എല്ലാവരും കല്ലുവാതുക്കല്‍ സ്വദേശികളാണ്.
കല്ലുവാതുക്കല്‍ വ്യാജമദ്യ ക്കച്ചവടം നടത്തിയിരുന്ന ഹയറുന്നീസ എന്ന സ്ത്രീയുടെ പക്കല്‍ നിന്നാണ് ദുരന്തത്തിനിരയായവര്‍ വിഷമദ്യം കഴിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഇവര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications