Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷമദ്യ ദുരന്തങ്ങളില്‍ മരിച്ച വരുടെ എണ്ണം 17 ആയി

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച വിഷമദ്യദുരന്തങ്ങളില്‍ മരിച്ചവരുടെ എണ്ണം 17 ആയി. കൊല്ലത്ത് ചാത്തന്നൂരിനടുത്ത ് കല്ലുവാതുക്കലും കൊട്ടാരക്കരയില്‍ പള്ളിക്കലുമാണ് വിഷമദ്യം കഴിച്ച 17 പേര്‍ മരണമടഞ്ഞത്.

കല്ലുവാതുക്കല്‍ ഇതു വരെ 12 പേരാണ് മരിച്ചത്. രണ്ടു പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ കഴിയുന്നു. വിവിധ ആശുപത്രികളിലായി 100 ല്‍ അധികം പേര്‍ ചികിത്സയില്‍ കഴിയുന്നു.

കൊട്ടാരക്കരയ്ക്കടുത്ത് പള്ളിക്കലുണ്ടായ വിഷമദ്യദുരന്തത്തില്‍ ഇതു വരെ അഞ്ചു പേര്‍ മരിച്ചു. ഒക്ടോബര്‍ 22 ഞായറാഴ്ച പുലര്‍ച്ചെ രണ്ടു പേരും പിന്നീട് മൂന്നു പേരുമാണ് മരിച്ചത്. അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ മരിച്ച രണ്ടു പേരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെ സംസ്കരിച്ചതായി ആരോപണമുണ്ട് .

കൊട്ടാരക്കരയിലെ ദുരന്തം പുറത്തറിയാതിരിക്കാന്‍ അധികൃതര്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+