Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ നിക്ഷേപത്തിന് എതിരല്ലെന്ന് സിപിഎം

തിരുവനന്തപുരം: ഇന്ത്യയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതിന് എതിരു നില്‍ക്കേണ്ടതില്ലെന്ന് തിരുവനന്തപുരത്തു നടക്കുന്ന സിപിഎം പ്രത്യേക സമ്മേളനം തീരുമാനിച്ചു. പക്ഷെ ഇന്ത്യയിലെ സാങ്കേതിക വിദ്യയെ മെച്ചപ്പെടുത്താനും ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ഉതകുന്ന തരത്തിലുള്ള വിദേശ നിക്ഷേപത്തെ മാത്രമേ അനുകൂലിക്കേണ്ടതുള്ളൂ എന്നും സമ്മേളനം തീരുമാനിച്ചു.

പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം സീതാറം യെച്ചൂരി വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യന്‍ കുത്തകയായാലും വിദേശ കുത്തകയായലും അത് തകര്‍ക്കേണ്ടതാണെന്ന പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ വിദേശ ബഹുരാഷ്ട്ര കുത്തകകള്‍ വാങ്ങുന്നതിനെയും പാര്‍ട്ടി എതിര്‍ക്കും.

ഇങ്ങനെ സിപിഎം തത്വത്തില്‍ തീരുമാനിച്ചതോടെ പാര്‍ട്ടി ഭരണത്തിലിരിക്കുന്ന പശ്ചിമബംഗാളിലും കേരളത്തിലും സംഭാഷണം നടന്നു കൊണ്ടിരിക്കുന്ന കുറെ പദ്ധതികളുമായി മുന്നോട്ടുപോകാന്‍ അതാതു സര്‍ക്കാരുകള്‍ക്ക് കഴിയും.

കൂട്ടുകക്ഷി മന്ത്രിസഭയില്‍ ചേരുന്ന കാര്യത്തില്‍ പാര്‍ട്ടിയുടെ നയങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. ഏതെങ്കിലും മന്ത്രിസഭയില്‍ ചേരണമോ എന്നകാര്യം പാര്‍ട്ടി കേന്ദ്രകമ്മിറ്റി തന്നെയായിരിക്കും തീരുമാനിക്കുക. അതാതു സാഹചര്യങ്ങളും മന്ത്രിസഭയില്‍ ചേരുന്നതുകൊണ്ട് പാര്‍ട്ടിക്ക് നേട്ടമുണ്ടോ എന്ന കാര്യവും വിശകലനം ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നത ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ യെച്ചൂരി നിഷേധിച്ചു. പാര്‍ട്ടിയില്‍ വേണ്ടത്ര ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉണ്ടെന്നും ഏത് പാര്‍ട്ടി അംഗത്തിനും അഭിപ്രായം പറയാന്‍ സ്വാതന്ത്യ്രമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്കും കോണ്‍ഗ്രസ്സിനും ബദലായി ഒരു മൂന്നാം മുന്നണി സിപിഎം ഉറ്റു നോക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു. എന്നാല്‍ ഈ മുന്നണിയില്‍ ആരൊക്കെ ഉണ്ടാകുമെന്ന് തനിക്കുറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+