കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഹിന്ദുസംഘടനയല്ല: ലക്ഷ്മണ്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ആര്‍എസ്എസിന്റെ ആശയഗതിയുമായി ബന്ധമുണ്ടെങ്കിലും ബിജെപി ഒരു ഹിന്ദുസംഘടനയല്ലെന്ന് ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് ബംഗാരു ലക്ഷ്മണ്‍.

ബിജെപിക്ക് ആര്‍എസ്എസ്സിന്റേതില്‍ നിന്നും വിഭിന്നമായ പ്രത്യയശാസ്ത്രമാണുള്ളതെന്ന് എന്‍ഡിഎ സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ ഭരണം തെളിയിച്ചിട്ടുണ്ടെന്ന് ലക്ഷ്മണ്‍ പറഞ്ഞു. ഹിന്ദുക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നെതന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ല. എല്ലാ ഇന്ത്യക്കാരുടെയും താത്പര്യങ്ങള്‍ക്കു വേണ്ടിയാണ് ബിജെപി നിലകൊള്ളുന്നത്.

ബിജെപി അതിന്റെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണ്. എന്നിട്ടും ബിജെപി ആര്‍എസ്എസ്സിനെയാണ് പിന്തുടരുന്നതെന്ന ആരോപണം നിലനില്‍ക്കുന്നു. ഇത് ശരിയല്ല.

കോണ്‍ഗ്രസും മഹാത്മാഗാന്ധിയും തമ്മിലുള്ളബന്ധം പോലെയാണ് ബിജെപിയും ആര്‍എസ്എസും തമ്മിലുള്ളതെന്ന് ലക്ഷ്മണ്‍ പറഞ്ഞു. കോണ്‍ഗ്രസ് എല്ലാ കാര്യത്തിലും മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ സ്വീകരിച്ചിട്ടില്ല. അതുപോലൊരു ബന്ധമാണ് ബിജെപി ആര്‍എസ്എസിനോട് പുലര്‍ത്തുന്നത്.

ആര്‍എസ്എസ് ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു ധാര്‍മിക ശക്തിയാണ്. പക്ഷേ എല്ലാ കാര്യത്തിലും ആര്‍എസ്എസ് പറയുന്നത് അംഗീകരിക്കുമെന്ന് അതിനര്‍ഥമില്ല. ലക്ഷ്മണ്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X