ഗോവയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്
പനാജി: ബി ജെ പി പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുന്ന ഗോവന്‍ സര്‍ക്കാര്‍ ഒക്ടോബര്‍ 24 ചൊവാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. ഇതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചൊവാഴ്ച വിളിച്ചു ചേര്‍ക്കും.
പിന്തുണ നഷ്ടപ്പെട്ടിട്ടും രാജി വയ്ക്കാന്‍ വിസമ്മതിച്ച മുഖ്യമന്ത്രി ഫ്രാന്‍സിസ്കോ സര്‍ഡീനയോട് വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ മുഹമ്മദ് ഫസല്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണിത്.
ഒക്ടോബര്‍ 22 ഞായറാഴ്ച ബി ജെ പി എം എല്‍ എ മാര്‍ ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ താന്‍ രാജി വയ്ക്കില്ലെന്നും ഭരിക്കാനാവശ്യമായ ഭൂരിപക്ഷമുണ്ടെന്നുമുള്ള നിലപാടില്‍ മുഖ്യമന്ത്രി സര്‍ഡീന ഉറച്ചു നിന്നതിനെത്തുടര്‍ന്നാണ് വിശ്വാസം തേടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications