പത്രക്കാര്‍ക്കു നേരെയുള്ള അക്രമങ്ങളെ ഐഎന്‍എസ് അപലപിച്ചു
ദില്ലി: കേരളത്തില്‍ പത്രപ്രവര്‍ത്തകര്‍ക്കും മാധ്യമ ഓഫീസുകള്‍ക്കും നേരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങളില്‍ നടപടിയെടുക്കാന്‍ ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്) കേരള മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
ഐഎന്‍എസ് മേധാവി വിജയ് കുമാര്‍ ചോപ്രയാണ് ഈ ആവശ്യം ഉന്നയിച്ചത്. മലയാള ദിനപ്പത്രമായ മാതൃഭൂമിയുടെ 9,000ത്തോളം കോപ്പികള്‍ ഒക്ടോബര്‍ 23ന് തിങ്കളാഴ്ച രാവിലെ തലശ്ശേരിയില്‍ ചില ആയുധധാരികള്‍ നശിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 18ന് ബുധനാഴ്ച എന്‍ഡിടിവി ബ്യൂറോ ചീഫ് ബോബി നായരെ ചില പൊലീസുകാര്‍ മര്‍ദ്ധിച്ചതിനെയും ചോപ്ര അപലപിച്ചു.












Click it and Unblock the Notifications