കേസരിയുടെ നില വീണ്ടും ഗുരുതരമായി
ദില്ലി: മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സീതാറാം കേസരിയുടെ നില വീണ്ടും ഗുരുതരമായി. അദ്ദേഹത്തെ ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററിലാണ്.
ന്യൂമോണിയയും നെഞ്ചുവേദനയും രക്തക്കുഴലില്‍ രക്തം കട്ടപിടിക്കുന്ന അസുഖവും ബാധിച്ചിരുന്ന കേസരിയുടെ നില വഷളായതിനെ തുടര്‍ന്ന് ഒക്ടോബര്‍ 23 തിങ്കളാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെനിരീഷണത്തില്‍ കഴിയുന്ന അദ്ദേഹത്തിന് കൃത്രിമ ശ്വാസോഛാസം നല്‍കുന്നുണ്ട്.
ഒക്ടോബര്‍ 18നാണ് കേസരിയെ രാനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നിന്ന് ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റിയത്. ഒക്ടോബര്‍ 12ന് രാനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് പിറ്റേന്നു തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications