Get Updates
Get notified of breaking news, exclusive insights, and must-see stories!

നര്‍മദാ റാലി ഇന്ന് , സമരം ശക്തമാകുന്നു

ബദ്വാനി(മധ്യപ്രദേശ്): സര്‍ദാര്‍ സരോവര്‍ പദ്ധതി പണി പുനരാരംഭിക്കാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് നര്‍മദാ ബചാവോ ആന്ദോള (എന്‍ ബി എ ) ന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 23 തിങ്കളാഴ്ച മധ്യപ്രദേശിലെ ബദ്വാനിയില്‍ ജനകീയ റാലി നടക്കും.

എന്‍ ബി എ നേതാവ് മേധാപട്കര്‍ റാലി നയിക്കും. മണ്ണും വീടും നഷ്ടപ്പെടുന്ന ആയിരക്കണക്കിന് ജനങ്ങളും പരിസ്ഥിതി , മനുഷ്യാവകാശപ്രവര്‍ത്തകരും റാലിയില്‍ അണിനിരക്കും.

മധ്യപ്രദേശ് കേന്ദ്രമാക്കി അണക്കെട്ടിനെതിരായ ബഹുജന സമരം തീവ്രമാക്കുമെന്ന് മേധാപട്കര്‍ അറിയിച്ചു. സുപ്രീംകോടതി വിധിയുമായി ഞങ്ങള്‍ തിരിച്ചുവന്നിരിക്കുകയാണ്. വിധിയുടെ വിവിധ വശങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുത്തു. ഇപ്പോള്‍ തീരുമാനമെടുക്കുന്നത് അവരാണ്. കോടതിവിധി തങ്ങള്‍ക്കെതിരും തികച്ചും അന്യായവുമാണെന്ന കാഴ്ചപ്പാടിലാണ് ജനങ്ങള്‍. മരണം വരെ സമരം ചെയ്യാനാണ് അവരുടെ തീരുമാനം - മേധ പറഞ്ഞു.

ഒക്ടോബര്‍ 18 ബുധനാഴ്ച സുപ്രധാനമായ ഒരു വിധിയിലൂടെ നര്‍മദാ പദ്ധതിയുടെ പണി പുന:രാരംഭിക്കാനും അണക്കെട്ടിന്റെ ഉയരം 90 മീറ്ററിലും അധികമാക്കാനും സുപ്രീംകോടതി അനുവാദം നല്‍കിയിരുന്നു.

സര്‍ദാര്‍ സരോവര്‍ പദ്ധതി പൂര്‍ത്തിയായാല്‍ മധ്യപ്രദേശ് , ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 245 ല്‍ അധികം ഗ്രാമങ്ങല്‍ വെള്ളത്തിലാകും. ഇതില്‍ 193 ഗ്രാമങ്ങല്‍ മധ്യപ്രദേശിലാണ്. വരും മാസങ്ങളില്‍ നര്‍മദാ പ്രക്ഷോഭകരുടെ സമരം മധ്യപ്രദേശ് കേന്ദ്രീകരിച്ചായിരിക്കുമെന്ന് മേധാപട്കര്‍ അറിയിച്ചു.

ഇതിനിടെ സുപ്രീംകോടതി വിധിയനുസരിച്ച് അണക്കെട്ടിന്റെ പണി ഒക്ടോബര്‍ 31 ന് പുനരാരംഭിക്കുമെന്ന് ഗുജാത്ത് സര്‍ക്കാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+