പാമോയില്‍ : തുറമുഖം ഉപരോധിച്ചു
കൊച്ചി : പാമോയില്‍ ഇറക്കുമതി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊച്ചി തുറമുഖം ഉപരോധിച്ചു. വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രുചി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഓഫീസിന് മുന്നിലായിരുന്നു ഉപരോധം.
ഉപരോധസമരത്തിന്റെ ഉദ്ഘാടനം ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. ആര്‍.മുരളീധരന്‍ നിര്‍വഹിച്ചു. ഇറക്കുമതി നയത്തിനെതിരെ ഡിവൈഎഫ്ഐ ഡിസംബര്‍ 20ന് കൊച്ചി തുറമുഖത്ത് മനുഷ്യശൃംഖല സൃഷ്ടിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
കൊച്ചി തുറമുഖത്ത് ഒക്ടോബര്‍ 22 ഞായറാഴ്ച എത്തിയ മലേഷ്യന്‍ കപ്പല്‍ പാമോയില്‍ ഇറക്കി. ഒരു ഇന്തോനേഷ്യന്‍ കപ്പല്‍ കൂടി ഒക്ടോബര്‍ 23 തിങ്കളാഴ്ച എത്തുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വരെ എത്തിയിട്ടില്ല.
മുംബൈ ആസ്ഥാനമായുള്ള രുചി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടിയാണ് തുറമുഖത്ത് ഇപ്പോള്‍ ഇറക്കുമതി നടക്കുന്നത്. കമ്പനിക്ക് തുറമുഖത്ത് പ്രത്യേക എണ്ണ സംഭരണിയുണ്ട്. പ്രതിഷേധം ഭയന്ന് രുചി കമ്പനിയുടെ പ്രധാന കവാടം അടച്ചിട്ടു.












Click it and Unblock the Notifications