ഓടിക്കൊണ്ടിരുന്ന ബസ് കത്തിച്ചാമ്പലായി
മാവേലിക്കര : ഓടിക്കൊണ്ടിരുന്ന ബസ് തീകത്തി നശിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് ഇതേ ദിവസം തന്നെയാണ് ഐങ്കൊമ്പില്‍ ബസ് കത്തി അപകടമുണ്ടായത്.
ഒക്ടോബര്‍ 22 ഞായറാഴ്ച വൈകുന്നേരം മാവേലിക്കര കൊച്ചാലുംമൂട് ജംഗ്ഷന് സമീപത്താണ് മലയാലപ്പുഴ നിന്നും ഹരിപ്പാട് പോവുകയായിരുന്ന സ്വകാര്യ ബസില്‍ തീപിടുത്തമുണ്ടായത്.
തീ ആളിപ്പടര്‍ന്നയുടന്‍ ഡ്രൈവര്‍ ബസ് നിര്‍ത്തിയപ്പോള്‍ യാത്രക്കാര്‍ ജനലിലൂടെയും വാതിലിലൂടെയും ചാടി രക്ഷപ്പെട്ടു. ഡീസല്‍ ടാങ്ക് ഇളകി വീണ് റോഡിലുരസിയാണ് തീപിടുത്തമുണ്ടായതെന്ന് കരുതുന്നു.
1998 ഒക്ടോബര്‍ 22 നാണ് ഐങ്കൊമ്പില്‍ ബസ് കത്തി 22 പേര്‍ മരിച്ചത്.












Click it and Unblock the Notifications