Get Updates
Get notified of breaking news, exclusive insights, and must-see stories!

സി പി എം സമ്മേളനം ഇന്ന് സമാപിക്കും

തിരുവനന്തപുരം: സി പി ഐ (എം) പ്രത്യേക സമ്മേളനം ഒക്ടോബര്‍ 23 തിങ്കളാഴ്ച സമാപിക്കും. പാര്‍ട്ടി പരിപാടികളില്‍ ഭേദഗതി വരുത്തുകയെന്ന ലക്ഷ്യത്തോടെ ഒക്ടോബര്‍ 20 ന് ആരംഭിച്ച സമ്മേളനം തിങ്കളാഴ്ച വൈകുന്നേരം പൊതു സമ്മേളനത്തോടെ സമാപിക്കും. പൊതുസമ്മേളനത്തിനു മുന്നോടിയായി ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന ബഹുജനറാലി നടക്കും.

കേന്ദ്രഭരണത്തില്‍ പങ്കാളിത്തമാകാമെന്ന പാര്‍ട്ടിപരിപാടികളിലെ ഔദ്യോഗിക ഭേദഗതി സമ്മേളനം അംഗീകരിക്കാനാണ് സാധ്യതയെന്നറിയുന്നു. ഭേദഗതികളിന്മേല്‍ കഴിഞ്ഞ രണ്ടു ദിവസമായി ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. ഒക്ടോബര്‍ 22 ഞായറാഴ്ച പൊതു ചര്‍ച്ച അവസാനിച്ചു.

പൊതുചര്‍ച്ചയ്ക്കിടയില്‍ ഒരു വിഭാഗം പ്രതിനിധികള്‍ കേന്ദ്രഭരണത്തില്‍ പാര്‍ട്ടിക്ക് പങ്കാളിത്തമാകാമെന്ന ഔദ്യോഗിക ഭേദഗതിയെ എതിര്‍ക്കുകയുണ്ടായി. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പ്രതിനിധികളും ഭേദഗതിയെ അനുകൂലിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ഗുണകരമെന്നു കണ്ടാല്‍ കേന്ദ്ര ഭരണത്തില്‍ പങ്കാളിത്തം വഹിക്കണമെന്ന് സമ്മേളനം ആവശ്യപ്പെടാനാണ് സാധ്യത.

പക്ഷേ സുപ്രധാനമായ ഈ വിഷയത്തില്‍ രണ്ടഭിപ്രായം ഉയര്‍ന്നതിനാല്‍ തിങ്കളാഴ്ച വോട്ടിംഗിലൂടെയായിരിക്കും ഈ ഭേദഗതി അംഗീകരിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+