Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് നടപടികള്‍ തുടങ്ങി

കൊച്ചി : എറണാകുളം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് നടപടികള്‍ തുടങ്ങി.

ആറു ഗ്രാമപഞ്ചായത്തുകളിലെ 76 വാര്‍ഡുകളിലേക്കും അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിലെ 26 വാര്‍ഡുകളിലേക്കും ജില്ലാ പഞ്ചായത്തിലെ അഞ്ച് ഡിവിഷനുകളിലേക്കുമാണ് നവംബര്‍ 25 ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 30 തിങ്കളാഴ്ചയാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ രണ്ട് വ്യാഴാഴ്ചയാണ്. നവംബര്‍ 26 ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.

മുടക്കുഴ, തൃക്കാക്കര, എടക്കാട്ടുവയല്‍, പാറക്കടവ്, കുന്നുകര, മാറാടി എന്നീ ഗ്രാമപഞ്ചായത്തിലെ 76 വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

പാറക്കടവ്, ഇടപ്പള്ളി, മുളന്തുരുത്തി, കൂവപ്പടി, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തുകളിലെ 26 വാര്‍ഡുകളിലും ജില്ലാ പഞ്ചായത്തിലെ പാറക്കടവ്, കൂവപ്പടി, പായിപ്ര, മുളന്തുരുത്തി, തൃക്കാക്കര എന്നീ ഡിവിഷനുകളിലേക്കും രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കും.

ആകെയുള്ള 25 സീറ്റുകളില്‍ യുഡിഎഫ് 17 സീറ്റുകള്‍ നേടിക്കഴിഞ്ഞതിനാല്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഏറെ രാഷ്ട്രീയപ്രാധാന്യം കല്‍പ്പിക്കപ്പെടുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+