രണ്ടാം ഘട്ടം തിരഞ്ഞെടുപ്പ്: വിജ്ഞാപനമായി
തിരുവനന്തപുരം: നവംബര്‍ 25ന് ശനിയാഴ്ച നടക്കുന്ന രണ്ടാംഘട്ടം പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക വിജ്ഞാപനം കേരള തിരഞ്ഞെടുപ്പു കമ്മീഷന്‍ നടത്തി.
വിജ്ഞാപന പ്രകാരം പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 30 തിങ്കളാഴ്ചയാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ രണ്ടും.
വിവിധ ജില്ലകളിലെ 691 വാര്‍ഡുകളിലാണ് നവംബര്‍ 25ന് തിരഞ്ഞെടുപ്പു നടക്കുന്നത്. തിരഞ്ഞെടുപ്പു തീയതിയുടെ പിറ്റേ ദിവസം വോട്ടെണ്ണല്‍ നടക്കും.
എന്നാല്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലെയും ചില പഞ്ചായത്തുകളിലെ വാര്‍ഡുകളിലെയും തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ജനുവരിയില്‍ മാത്രമേ നടക്കുകയുള്ളൂ. വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാത്തതുകൊണ്ടാണിത്.












Click it and Unblock the Notifications