ഗോശ്രീ പദ്ധതി: ത്രികക്ഷി കരാറിന് സാധ്യത
കൊച്ചി: ഗ്രോശ്രീ പദ്ധതിയുടെ ത്രികക്ഷി കരാര്‍ ഉടാന്‍ പ്രാബല്യത്തിലാകാന്‍ സാധ്യത. കരാറിന് അന്തിമ രൂപം നല്‍കാന്‍ മന്ത്രിതല യോഗം ഉടനുണ്ടാവുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വൈപ്പിന്‍ -എറണാകുളം പാലങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ക ൗണ്‍സിലിനെ സര്‍ക്കാര്‍ കത്ത് മുഖേന ഇക്കാര്യം അറിയിക്കുകയായിരുന്നു.
ഗോശ്രീ പദ്ധതിക്കു വേണ്ടി നികത്തുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും കൊച്ചി തുറമുഖ ട്രസ്റ്റും ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയും ചേര്‍ന്ന് ഒപ്പു വയ്ക്കേണ്ടതാണ് ത്രികക്ഷി കരാര്‍. പദ്ധതിക്കാവശ്യമായ സാമ്പത്തിക സഹായം സംബന്ധിച്ച സര്‍ക്കാര്‍ ഗ്യാരണ്ടി കരാറില്‍ ഉള്‍പ്പെടുത്തേണ്ടതു കൊണ്ടാണ് ഇതില്‍ കാലതാമസം വരുത്തുന്നത്.
ത്രികക്ഷി കരാറിന് അന്തിമരൂപം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കാതിരുന്നതിനെത്തുടര്‍ന്ന് ചീഫ് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സില്‍ സര്‍ക്കാരിന് നോട്ടീസയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കരാറിന് ഉടന്‍ രൂപം നല്‍കുമെന്നറിയിച്ച് നഗരവികസന സെക്രട്ടറി ടി ബാലകൃഷ്ണന്‍ മറുപടി നല്‍കിയത്.
ത്രികക്ഷി കരാര്‍ അനിശ്ചിതമായി വൈകിയതിനെത്തുടര്‍ന്ന് പാലം ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റീസ് കുര്യന്‍ ജോസഫ് ത്രികക്ഷി കരാറിന് ഉടന്‍ രൂപം നല്‍കണമെന്ന് ചീഫ് സെക്രട്ടറിയോട് സപ്തംബര്‍ ഒമ്പതിന് ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചിരുന്നു.
ഉത്തരവിന് ശേഷം ഒരു മാസം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടിയൊന്നുമുണ്ടാകാതിരുന്നതിനെത്തുടര്‍ന്നാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പോടെ ചീഫ് സെക്രട്ടറിക്ക് നോട്ടീസയച്ചത്.
സര്‍ക്കാരില്‍ നിന്നും ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നത് ഒരാഴ്ചത്തേയ്ക്ക് കൂടി മാറ്റി വയ്ക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചതായി കണ്‍വീനര്‍ അഡ്വ. മജ്നു കോമത്ത് അറിയിച്ചു.












Click it and Unblock the Notifications