Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് ചര്‍ച്ച തകര്‍ക്കുന്നു

ദില്ലി : കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തലസ്ഥാനത്ത് പൊരിഞ്ഞ ഗ്രൂപ്പ് തിരിഞ്ഞ ചര്‍ച്ചകളിലാണ്.

സംഘടനാ തിരഞ്ഞെടുപ്പ് സംബന്ധിച്ച തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കാനായി സോണിയയെ കാണാനെത്തിയ വിവിധ ഗ്രൂപ്പ് നേതാക്കള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായി നടത്തിയ ആദ്യവട്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇപ്പോള്‍ ഗ്രൂപ്പ് തിരിഞ്ഞു പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കരുണാകരന്റെ അടവാണ് സംഘടനാ തിരഞ്ഞെടുപ്പിനായുള്ള മുറവിളിയെന്ന് ഒക്ടോബര്‍ 23 തിങ്കളാഴ്ച ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വയലാര്‍ രവി പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ഇപ്പോഴുള്ള കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയെ മാറ്റണമെന്ന് പറയുന്നത് അനീതിയാണെന്നും രവി ചൂണ്ടിക്കാട്ടി.

ഒക്ടോബര്‍ 23 തിങ്കളാഴ്ചരാത്രി സോണിയാഗാന്ധിയുമായി നേതാക്കള്‍ സംയുക്ത ചര്‍ച്ച നടത്തും. വൈകുന്നേരത്തോടെ മുംബൈയില്‍ നിന്നും എ.കെ.ആന്റണി മടങ്ങിയെത്തും. വയലാര്‍ രവി, രമേശ് ചെന്നിത്തല, കെ. ശങ്കരനാരായണന്‍ തുടങ്ങിയ നേതാക്കളും ദില്ലിയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+