Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യദുരന്തം: മരണം 24 ആയി

തിരുവനന്തപുരം: വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 24 ആയി. ഒക്ടോബര്‍ 23 തിങ്കളാഴ്ച രാവിലെ മൂന്ന് പേര്‍ കൂടി മരിച്ചു. അതീവഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ് ഇവര്‍.

മരിച്ചവരില്‍ രണ്ടു പേര്‍ പള്ളിക്കല്‍ ദുരന്തത്തിനിരയായവരും ഒരാള്‍ കല്ലുവാതുക്കല്‍ ദുരന്തത്തിന്റെ ഇരയുമാണ്.

ഇതോടെ കല്ലുവാതുക്കല്‍ സംഭവത്തില്‍ 14 പേരും പള്ളിക്കല്‍ സംഭവത്തില്‍ പത്തു പേരും മരണമടഞ്ഞു.

വിഷമദ്യം കഴിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പലരുടെയും കാഴ്ച നഷ്ടപ്പെട്ടു. ഏതാണ്ട് 120 പേര്‍ ഇപ്പോള്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 23 തിങ്കളാഴ്ച കൊല്ലം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. കടകളും വ്യാപാരസ്ഥാപനങ്ങളും തുറന്നില്ല. വാഹനങ്ങള്‍ ഓടുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+