Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യദുരന്തം: മരണസംഖ്യ 25 ആയി

തിരുവനന്തപുരം: മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി.ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വിവിധ ആശുപത്രികളിലായി 150 ല്‍ അധികം പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ത ിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം 135 ല്‍ അധികം പേര്‍ ചികിത്സയ്ക്കുണ്ട്.

പള്ളിക്കല്‍ ദുരന്തത്തോടനുബന്ധിച്ച് മൈലം , പട്ടാഴി പ്രദേശങ്ങളില്‍ നിന്ന് വ്യാജമദ്യക്കച്ചവടക്കാരെന്നു സംശയിക്കപ്പെടുന്ന എട്ടോളം പേരെ ഒക്ടോബര്‍ 23 തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

കല്ലുവാതുക്കല്‍ പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നു. രാവിലെ ദേേശീയപാത തടഞ്ഞ ജനങ്ങളെ പൊലീസ് പിരിച്ചുവിടാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.

അതേ സമയം കല്ലുവാതുക്കല്‍ ദുരന്തകാരണമായ മദ്യം വിറ്റ ഹയറുന്നീസയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത വിഷമദ്യത്തിന്റെ സാമ്പിളുകള്‍ ഇതുവരെ തിരുവനന്തപുരത്ത ് ലബോറട്ടറിയില്‍ പരിശോധനയ്ക്കെത്തിയിട്ടില്ലെന്നറിയുന്നു. ഹയറുന്നീസയും ഭര്‍ത്താവ് രാജനും ഇപ്പോഴും ഒളിവിലാണ്.

സംഭവത്തെക്കുറിച്ച് എക്സൈസ് വകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്ട് എക്സൈസ് കമ്മീഷണര്‍ വി ആര്‍ രാജീവന്‍ മന്ത്രി ശിവദാസമേനോന് തിങ്കളാഴ്ച വൈകുന്നേരത്തോടെ സമര്‍പ്പിക്കുമെന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+