മദ്യദുരന്തം: മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: കൊല്ലത്തുണ്ടായ വിഷമദ്യദുരന്തത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഒക്ടോബര്‍ 23 തിങ്കളാഴ്ച സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ എക്സൈസ് കമ്മിഷണറോടും കൊല്ലം ജില്ലാ സൂപ്രണ്ടിനോടും ആവശ്യപ്പെട്ടു.
ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ അംഗം ഡോ.എസ്.ബാലറാം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. മദ്യമാഫിയയുമായി എക്സൈസ് കമ്മിഷണര്‍ക്കും ജില്ലാ സൂപ്രണ്ടിനുമുള്ള ബന്ധമാണ് ദുരന്തത്തിനിടയാക്കിയതെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.
ഒക്ടോബര്‍ 30 തിങ്കളാഴ്ച കമ്മിഷന്‍ കേസിന്മേല്‍ വാദം കേള്‍ക്കും.












Click it and Unblock the Notifications