മദ്യദുരന്തം: മരിച്ചവര്‍ 29 ആയി
തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ എട്ടു പേര്‍ ഒക്ടോബര്‍ 23ന് തിങ്കളാഴ്ച മരിച്ചതോടെയാണിത്.
ഇതില്‍ ഏഴു പേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടു വരുമ്പോള്‍ തന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇപ്പോള്‍ 210 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ 80 പേരെ ഇന്നു പ്രവേശിപ്പിച്ചതാണ്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കല്ലുവാതുക്കലും കൊട്ടാരക്കരയിലെ പള്ളിക്കലുമാണ് വിഷമദ്യം ദുരന്തം വിതച്ചത്. കല്ലുവാതുക്കലില്‍ 17 പേരും പള്ളിക്കലില്‍ 12 പേരുമാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റു ചെയ്തിട്ടുണ്ട്. കൊല്ലം അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ വാസുദേവന്‍ ഉള്‍പ്പെടെ പത്തു പേരെ ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സസ്പെന്‍ഡു ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications