വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കൂടുതലും കൊച്ചിയില്‍
കൊച്ചി : കേരളത്തില്‍ ഇതുവരെ നടന്ന എണ്ണൂറോളം വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ അഞ്ഞൂറും നടന്നത് കൊച്ചിയില്‍.
യൂറോളജിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ശില്‍പശാലയാണ് ഇത് ചൂണ്ടിക്കാട്ടിയത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. ജോര്‍ജ്ജ് പി. എബ്രഹാം, ഡോ.ജോര്‍ജ്ജ് കെ. നൈനാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് 11 വര്‍ഷം കൊണ്ട് ഈ നേട്ടം കൈവരിച്ചത്.
മസ്തിഷ്ക മരണം സംഭവിച്ചവരുടെ വൃക്കകള്‍ മറ്റൊരാള്‍ക്ക് മാറ്റിവയ്ക്കാവുന്നതാണെന്ന് ഡോ. ജോര്‍ജ്ജ് പി. എബ്രഹാം പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളത്തില്‍ ഇതു വരെ മസ്തിഷ്ക മരണം സംഭവിച്ച ആറ് പേരുടെ വൃക്കകളെ മാറ്റിവയ്ച്ചിട്ടുള്ളു.
അപകടങ്ങളെത്തുടര്‍ന്ന് മരിക്കുന്നവരില്‍ എട്ട് ശതമാനത്തോളം പേര്‍ മസ്തിഷ്ക മരണം സംഭവിച്ചതിന് ശേഷമാണ് മരിക്കുന്നത്. ഇവരില്‍ ഒരാളുടെ ഒരു ജോഡി വൃക്കകള്‍ ഉപയോഗിച്ചാലും രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പ്രബന്ധത്തില്‍ പറയുന്നു.
മസ്തിഷ്ക മരണം സംഭവിച്ചവരില്‍ നിന്നും വൃക്കകള്‍ മാറ്റിവയ്ക്കാമെന്ന നിയമം ഇന്ത്യന്‍ ഓര്‍ഗന്‍ ആക്ട് പ്രകാരം 1994 ല്‍ നിലവില്‍ വന്നുവെന്ന് ഡോ.ജോര്‍ജ്ജ് കെ. നൈനാന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications