വര്‍ഗീയക്കെതിരെ കോണ്‍ഗ്രസ് പിന്തുണ അനിവാര്യം : ലാലു
തിരുവനന്തപുരം : ദേശീയതലത്തില്‍ വര്‍ഗീയക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ് പിന്തുണ അനിവാര്യമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.
കോണ്‍ഗ്രസില്ലാതെ ബിജെപിയെ ചെറുക്കാനാവില്ലെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ഒക്ടോബര്‍ 23 തിങ്കളാഴ്ചസംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കവേ ലാലു പറഞ്ഞു.
സിപിഎം മുന്നോട്ട് വച്ച മൂന്നാം മുന്നണിയുമായി കോണ്‍ഗ്രസിനെ സഹകരിപ്പിക്കുവാന്‍ താന്‍ ശ്രമിക്കുമെന്നും ലാലു വ്യക്തമാക്കി. ഇടതു പാര്‍ട്ടികള്‍ എതിര്‍ക്കുന്ന സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് ആലോചിച്ചു തുടങ്ങിയതായും ലാലു അറിയിച്ചു.
ബിഹാറിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപി സമതാപാര്‍ട്ടി സഖ്യമാണെന്ന് ലാലു ആരോപിച്ചു. സിപിഎം പ്രത്യേക സമ്മേളനത്തോടനുബന്ധിച്ചാണ് മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായ ലാലു തിരുവനന്തപുരത്തെത്തിയത്.












Click it and Unblock the Notifications