സിപിഎം പ്രത്യേക സമ്മേളനം സമാപിച്ചു
തിരുവനന്തപുരം: തലസ്ഥാന നഗരിയെ ചുവപ്പ് കടലാക്കിയ വമ്പിച്ച ബഹുജനറാലിയോടെ നാല് ദിവസം നീണ്ടുനിന്ന സിപിഎമ്മിന്റെ പ്രത്യേക സമ്മേളനം ഒക്ടോബര്‍ 23 തിങ്കളാഴ്ച സമാപിച്ചു. വര്‍ഗീയകക്ഷികള്‍ക്കെതിരെ സിപിഎം അടക്കമുള്ള മതേതരകക്ഷികളുടെ മൂന്നാം മുന്നണി സമീപഭാവിയില്‍ തന്നെ രൂപപ്പെടുമെന്ന് റാലിയെ അഭിസംബോധന ചെയ്ത പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത് പറഞ്ഞു.
വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടെടുക്കാത്തതില്‍ കോണ്‍ഗ്രസിനെ സുര്‍ജിത്ത് കുറ്റപ്പെടുത്തി. ബിജെപി സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ക്കെതിരെയും കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കുന്നില്ല. കാരണം ബിജെപിയ്ക്കും കോണ്‍ഗ്രസിനുമുള്ളത് ഒരേ സാമ്പത്തിക നയങ്ങള്‍ തന്നെയാണ്.
മുതലാളത്തത്തിനു ബദലായി സോഷ്യലിസം മാത്രമേയുള്ളൂവെന്ന ്സിപിഎം ഇപ്പോഴും വിശ്വസിക്കുന്നുവെന്ന ്സുര്‍ജിത്ത് പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മതേതരത്വത്തിന് മുമ്പെങ്ങുമില്ലാത്ത വിധം ശക്തിയേറിയ ഭീഷണിയുയര്‍ന്നിരിക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ജ്യോതിബസു പറഞ്ഞു.
വര്‍ഗീയ ശക്തികള്‍ക്കെതിരെ പൊരുതാനുള്ള ദൗത്യമാണ് ഇന്ന് മതേതരശക്തികള്‍ക്കുള്ളത്. കോണ്‍ഗ്രസാകട്ടെ ആഭ്യന്തരപ്രശ്നങ്ങള്‍ മൂലം ദേശീയരാഷ്ട്രീയത്തില്‍ ഒറ്റപ്പെട്ടുകഴിഞ്ഞു. ബസു പറഞ്ഞു.












Click it and Unblock the Notifications