കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്കമാലി-എറണാകുളം മെട്രോ ട്രെയിന്‍ നടപ്പാക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി : അങ്കമാലിയില്‍ നിന്നും എറണാകുളത്തേക്ക് മെട്രോ തീവണ്ടി സര്‍വീസ് വരുന്നു.

നാല് കോച്ചുള്ള രണ്ട് വൈദ്യുതി ട്രെയിനുകളായിരിക്കും സര്‍വീസ് നടത്തുക എന്ന് മാതൃഭൂമി ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പദ്ധതി സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റെയില്‍ സഹമന്ത്രി ഒ.രാജഗോപാല്‍ തിരുവനന്തപുരത്ത് ചീഫ് എഞ്ചിനിയറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ട്രെയിനുകള്‍ക്ക് നെടുമ്പാശ്ശേരിയിലും സ്റോപ്പ് അനുവദിക്കും. വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ നഗരത്തിലെത്താന്‍ ഇത് സഹായകമാകും.മെട്രോ ട്രെയിനിലൂടെ അരമണിക്കൂര്‍ കൊണ്ട് എറണാകുളത്തെത്താം. നഗരത്തിലെ ഗതാഗത കുരുക്കിന് പദ്ധതി ഒരു പരിധി വരെ പരിഹാരമാകും.

ഇപ്പോള്‍ ഗുഡ്സ് ഷെഡായി ഉപയോഗിക്കുന്ന പഴയ സ്റേഷനായിരിക്കും ആറ് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മെട്രോ റെയില്‍ സര്‍വീസിന് ഉപയോഗിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X