അധികാരപങ്കാളിത്തം: ഭേദഗതി സിപിഎം അംഗീകരിച്ചു
തിരുവനന്തപുരം: സാഹചര്യമനുസരിച്ച് കേന്ദ്രത്തില്‍ അധികാരം പങ്കുവെക്കാമെന്ന് സിപിഎം പ്രത്യേക സമ്മേളനം തീരുമാനിച്ചു. ഇതു സംബന്ധിച്ച് പാര്‍ട്ടി പരിപാടിയില്‍ ഭേദഗതി വരുത്തി.
നാല് ദിവസം നീണ്ടുനിന്ന പ്രത്യേക സമ്മേളനത്തിനു ശേഷം ഒക്ടോബര്‍ 23 തിങ്കളാഴ്ച സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്താണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. സിപിഎമ്മിന്റെ 36 വര്‍ഷത്തെ ചരിത്രത്തിലാദ്യമായണ് പാര്‍ട്ടി പരിപാടിയില്‍ മാറ്റം വരുത്തുന്നത്.
പാര്‍ട്ടി പരിപാടിയിലെ 112-ാം ഖണ്ഡികയിലാണ് ഇതു സംബന്ധിച്ച ഭേദഗതി വരുത്തിയതെന്ന് സുര്‍ജിത്ത് പറഞ്ഞു. ഇനി മുതല്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം പങ്കുവെക്കുന്നതിനെ കുറിച്ച് അതാത് സാഹചര്യമനുസരിച്ച് കേന്ദ്രകമ്മിറ്റിക്ക് തീരുമാനമെടുക്കാം. നേരത്തെ കേന്ദ്രം എന്ന വാക്ക് 112-ാം ഖണ്ഡികയിലുണ്ടായിരുന്നില്ല.
സമ്മേളനം ഐക്യകണ്േഠനയാണ് ഭേദഗതി അംഗീകരിച്ചതെന്ന് സുര്‍ജിത്ത് പറഞ്ഞു.
സമ്മേളനം അംഗീകരിച്ച 28 ഭേദഗതികളിലൊന്നാണ് ഇത്. സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉന്നയിച്ച 211 ഭേദഗതികള്‍ സമ്മേളനം അംഗീകരിച്ചില്ല. പാര്‍ട്ടിപരിപാടിയുടെ ഉള്ളടക്കത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭേദഗതികള്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് സുര്‍ജിത്ത് പറഞ്ഞു.












Click it and Unblock the Notifications