കൊച്ചിയില്‍ ഇന്റര്‍നെറ്റിലൂടെ ഫോണ്‍ ബില്ലടയ്ക്കാം
കൊച്ചി : കൊച്ചിയിലെ ടെലിഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റിലൂടെ ഫോണ്‍ ബില്ലടയ്ക്കാനുള്ളസൗകര്യം ഒക്ടോബര്‍ 24 ചൊവാഴ്ച നിലവില്‍ വരും.
ഓണ്‍ലൈന്‍ പണമിടപാട് സൗകര്യമുള്ള ഐസിഐസിഐ, എച്ച്ഡിഎഫ്സി, ഫെഡറല്‍ ബാങ്ക് എന്നിവയിലൊന്നില്‍ അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്ക് ഇങ്ങനെ ടെലിഫോണ്‍ ബില്‍ തുക അടയ്ക്കാം.എറണാകുളം സെക്കന്‍ഡറി സ്വിച്ചിംഗ് ഏരിയയിലുള്ള എറണാകുളം ഇടുക്കി ജില്ലകളിലും ലക്ഷദ്വീപിലും ഈ സമ്പ്രദായം നിലവില്‍ വരും.
എറണാകുളം ടെലികോമിന്റെ സൈറ്റിലൂടെയും ബാങ്കുകളിലെ സൈറ്റുകളിലൂടെയുമാണ് വിദേശത്തിരുന്നുപോലും ബില്‍ തുക അടയ്ക്കാനുള്ള സൗകര്യം സാദ്ധ്യമാകുന്നത്. ഇതിനായി എറണാകുളം ടെലികോമിന്റെ സൈറ്റില്‍ രജിസ്റര്‍ ചെയ്യണം.
ബാങ്കിന്റെ സൈറ്റിലെ ബില്‍ പേ വിഭാഗത്തില്‍ ബില്‍ നമ്പര്‍ നല്‍കിയാല്‍ ബാങ്ക് ഉപഭോക്താവിന്റെ അക്കൊണ്ടില്‍ നിന്നും തുകയെടുത്ത് പിറ്റേന്നു തന്നെ ടെലികോം വകുപ്പിന് ചെക്ക് നല്‍കും. ഒക്ടോബര്‍ 24 ചൊവാഴ്ച രാവിലെ ബിഎസ്എന്‍എല്‍ ഡെപ്യുട്ടി ഡയറക്ടര്‍ രുചിര മുഖര്‍ജി പദ്ധതി ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications