റേഷന്‍കടകളിലൂടെ വെളിച്ചെണ്ണ വിതരണം ചെയ്യും
തിരുവനന്തപുരം: റേഷന്‍കടകളിലൂടെയും മറ്റ് പൊതുവിതരണ സ്ഥാപനങ്ങളിലൂടെയും വെളിച്ചെണ്ണ വിതരണം ചെയ്യും. നവംബര്‍ ആദ്യത്തോടെ വിതരണം തുടങ്ങും.
കേരഫെഡില്‍ കെട്ടികിടക്കുന്ന വെളിച്ചെണ്ണ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കാന്‍ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
റേഷന്‍കടകളിലൂടെ വില്‍ക്കുന്ന വെളിച്ചെണ്ണയുടെയും മറ്റു സാധനങ്ങളുടെയും വില തിട്ടപ്പെടുത്താന്‍ സിവില്‍ സപ്സൈസ് കോര്‍പ്പറേഷന്റെയും കേരഫെഡിന്റെയും എംഡിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിലയെ കുറിച്ച് രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും.












Click it and Unblock the Notifications