മദ്യദുരന്തം : 10 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം : കൊല്ലത്തുണ്ടായ വിഷമദ്യദുരന്തവുമായി ബന്ധപ്പെട്ട് 10 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
കൊല്ലം അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ വാസുദേവന്‍, കൊല്ലം സിഐ മുഹമ്മദ് റഷീദ്, കൊട്ടാരക്കര സിഐ ഫസിലുദ്ദീന്‍, ചാത്തന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സുകുമാരന്‍ നായര്‍, ചാത്തന്നൂരിലെ പ്രിവന്റീവ് ഓഫീസര്‍മാരായ പി. ഉണ്ണിക്കൃഷ്ണന്‍ നായര്‍, സി.എന്‍. വിശ്വന്‍, എസ്. സുനില്‍കുമാരപിള്ള, കൊട്ടാരക്കര എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. നെല്‍സണ്‍, കൊട്ടാരക്കര പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍. രാധാകൃഷ്ണന്‍, ജി.ബാലചന്ദ്രന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
എക്സൈസ് അസിസ്റന്റ് കമ്മീഷണര്‍ വി.ആര്‍.രാജീവന്റെയും എക്സൈസ് വിജിലന്‍സ് ഡിഐജി ടി.പി. സെന്‍കുമാറിന്റെയും അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് ഒക്ടോബര്‍ 23 തിങ്കളാഴ്ച ഇവരെ സസ്പെന്‍ഡു ചെയ്തത്.
സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 40 ലിറ്റര്‍ വ്യാജമദ്യം പിടിച്ചെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 23 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 82 പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കെത്തിയത്. ഇതോടെ വ്യാജമദ്യം കഴിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്നവരുടെ എണ്ണം 210 ആയി.












Click it and Unblock the Notifications