Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യ ദുരന്തം: മന്ത്രി രാജി വെക്കണമെന്ന് യുഡിഎഫ്

കോഴിക്കോട്: കൊല്ലം ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് എക്സൈസ് മന്ത്രി ടി.ശിവദാസമേനോന്‍ രാജിവെക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

ശിവദാസമേനോന്‍ രാജിവെച്ചൊഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കണമെന്നും ഒക്ടോബര്‍ 23 തിങ്കളാഴ്ച പ്രസ്താവനയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇടക്കിടെയുണ്ടാവുന്ന മദ്യദുരന്തങ്ങള്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയും മദ്യമാഫിയയും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ ഫലമാണ്. ഏതു മാര്‍ഗത്തിലും പണം സംഭരിക്കാന്‍ ശ്രമിക്കുന്ന സിപിഎം അതിനായി എക്സൈസ് വകുപ്പിനെ നിര്‍വീര്യമാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകുന്നത് സിപിഎമ്മിന്റെ ഈ നിലപാട് മൂലമാണ്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ചാരായ നിരോധനത്തെ മദ്യമാഫിയയുമായി ചേര്‍ന്ന് സിപിഎം ക്ഷീണിപ്പിച്ചു. ഭരിക്കുന്ന പാര്‍ട്ടിയുടെ ഒത്താശയോടെ മദ്യമാഫിയ സംസ്ഥാനത്തെങ്ങും വേരുകളാഴ്ത്തിയിരിക്കുകയാണ്. സര്‍ക്കാരിന്, പ്രത്യേകിച്ച് എക്സൈസ് മന്ത്രിക്ക് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.

വിഷമദ്യ ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് എക്സൈസ് മന്ത്രി ടി.ശിവദാസമേനോന്‍ രാജിവെക്കണമെന്ന് സിഎംപി നേതാവ് എം.വി.രാഘവന്‍ ആവശ്യപ്പെട്ടു.

302-ാം വകുപ്പനുസരിച്ച് എക്സൈസ് മന്ത്രിക്കെതിരെ കൂട്ടക്കൊലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒക്ടോബര്‍ 23 തിങ്കളാഴ്ച കോഴിക്കോട്ട് വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യദുരന്തം നടന്ന പ്രദേശത്തെ സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് മദ്യമാഫിയയുമായി ബന്ധമുണ്ട്. അവരാണ് ദുരന്തത്തിന് കാരണക്കാരിയായ ഹയിറുന്നിസയെ സംരക്ഷിക്കുന്നത്. അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+